സാമ്പത്തിക പ്രയാസമുള്ളവർക്കും സൗജന്യ ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തണം ^യൂത്ത് ലീഗ്

സാമ്പത്തിക പ്രയാസമുള്ളവർക്കും സൗജന്യ ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തണം -യൂത്ത് ലീഗ് സാമ്പത്തിക പ്രയാസമുള്ളവർക്കും സൗജന്യ ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തണം -യൂത്ത് ലീഗ് കാസർകോട്: വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്കും സ്വന്തം വീട്ടിൽ സൗകര്യമില്ലാത്തവർക്കും സൗജന്യ ക്വാറൻറീൻ ഒരുക്കാൻ സർക്കാറും ജില്ല ഭരണകൂടവും തയാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീറും ജനറൽ സെക്രട്ടറി ടി.ഡി. കബീറും ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതെ സന്നദ്ധ സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്താൽ നാട്ടിലേക്ക് വരുന്ന പ്രവാസികളോട് വൻതുക നൽകി നിരീക്ഷണത്തിൽ കഴിയണമെന്ന് പറയുന്നത് ശരിയല്ല. രണ്ടര ലക്ഷം റൂമുകൾ തയാറാക്കി പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ തയാറാണെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രവാസികളോടും ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികളോടും കാണിച്ചത് നീതികേടും വഞ്ചനയുമാണ്. സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ വിവിധ സംഘടനകൾ തയാറാണെങ്കിലും അതിനെയെല്ലാം സർക്കാർ തിരസ്കരിക്കുകയാണ് ചെയ്യുന്നതെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.