ക്ലാസ്മുറി ഒരുക്കി ഫ്രറ്റേണിറ്റി

കാസർകോട്: കേരള സർക്കാർ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലെൻ ക്ലാസ് തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും വിദ്യാഭ്യാസ അവകാശത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവർക്കുള്ള 'ദേവിക മെമ്മോറിയൽ ക്ലാസ് മുറി'കളൊരുക്കി ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി. സമാന്തര ക്ലാസ് മുറികളുടെ ജില്ലതല ഉദ്ഘാടനം ദേലംപാടി കണ്ണംകോൽ കോളനിയിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് സിറാജുദ്ദീൻ മുജാഹിദ് നിർവഹിച്ചു. കോളനിയിലെ മുപ്പതോളം വിദ്യാർഥികൾക്കായാണ് 'അവേക്ക്' കാസർകോടിൻെറ സഹകരണത്തോടുകൂടി ഫ്രറ്റേണിറ്റി മൂവ്മൻെറ് സംവിധാനമൊരുക്കിയത്. ജില്ലയിലെ മുഴുവൻ കോളനികളിലും അടിയന്തരമായി ഓൺലൈൻ ക്ലാസിനുള്ള സൗകര്യമൊരുക്കാൻ സർക്കാർ തയാറാവണമെന്നും കന്നഡ, ഉർദു ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ക്ലാസുകൾ അടിയന്തരമായി ആരംഭിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.ജില്ല ജനറൽ സെക്രട്ടറി സി.എ. യൂസുഫ്, ജില്ല സെക്രട്ടറി ഷഹബാസ് കോളിയാട്, എൻ.എം. വാജിദ്, ഗ്രാമപഞ്ചായത്ത് അംഗം കൊറഗപ്പറായി, അനീസ ടീച്ചർ, സിജ കുമാരി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT