ഓൺലൈൻ പഠന പോരായ്മകൾ പരിഹരിക്കണം

കാസർകോട്: കോവിഡ് -19 വ്യാപനം കാരണം വിദ്യാലയങ്ങൾ തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓൺലൈൻ പഠനത്തിൽ ധാരാളം അപാകതകൾ ഉണ്ടെന്നും അവ പരിഹരിക്കണമെന്നും അറബി, ഉർദു, സംസ്കൃതം ഭാഷകളുടെ ക്ലാസുകൾ ഉൾപ്പെടുത്തണമെന്നും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി വി.പി. താജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് യഹ്‌യ ഖാൻ അധ്യക്ഷത വഹിച്ചു. എം.എ. മക്കാർ, യൂസുഫ് ആമത്തല, നൗഷാദ് ചെർക്കള, എം.ടി.പി. ഷഹീദ്, മുഹമ്മദലി, ലത്തീഫ് പാണലം എന്നിവർ സംസാരിച്ചു. ksd katf
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT