ഉദ്യോഗസ്​ഥ ഭരണം അടിച്ചേൽപിക്കാൻ ശ്രമം- എൽ.ഡി.എഫ്​

കാസർകോട്: കോവിഡ് -19ൻെറ മറവിൽ ഉേദ്യാഗസ്ഥ ഭരണം അടിച്ചേൽപിക്കാൻ ജില്ല കലക്ടർ ശ്രമിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജനപ്രതിനിധികളെ അവഗണിച്ച് ഉേദ്യാഗസ്ഥ മേധാവിത്വമാണ് ജില്ലയിൽ നടപ്പാക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ യു.ഡി.എഫ് സർക്കാറിനൊപ്പമാണ്. എല്ലാ പ്രവർത്തനങ്ങളിലും പൂർണമായും സഹകരിക്കുന്നു. എന്നാൽ, കാസർകോട് ജില്ല കലക്ടർ എം.പിയും എം.എൽ.എമാരുമുൾപ്പെട്ട ജനപ്രതിനിധികൾ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. കലക്ടറുടെ നടപടികളോട് യു.ഡി.എഫിന് എതിർപ്പുണ്ട്. ഇത്തരം ഉദ്യോഗസ്ഥർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കലക്ടർക്കെതിരെ പരാതി ഉന്നയിച്ചിട്ട് കാര്യമില്ല. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി പങ്കെടുക്കുന്ന യോഗം വിളിച്ചു ചേർക്കണം. സംസ്ഥാന മന്ത്രിസഭയുടെ കാബിനറ്റ് നടക്കുന്ന ബുധനാഴ്ചകളിൽ തന്നെ കലക്ടർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുന്നത് തനിക്കെതിരെയുള്ള ആരോപണം മൂടിവെക്കാനാണ്. ഇന്നലെ വിളിച്ച ജനപ്രതിനിധികളുടെ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചത് തങ്ങളുടെ പരാതികൾ കേൾക്കാൻ ഉത്തരവാദിത്വപ്പെട്ട മന്ത്രി യോഗത്തിൽ ഇല്ലാത്തതിനാലാണ്. എം.പിയെ കലക്ടറോ, എ.ഡി.എമ്മോ യോഗവിവരം നേരിട്ടറിയിച്ചുമില്ല. മലപ്പുറം പെരിന്തൽമണ്ണയിലുള്ള എം.പിയുടെ പി.എയെ ഫോണിൽ വിളിച്ചാണ് യോഗവിവരം അറിയിച്ചത്. ജില്ല കലക്ടർക്ക് സ്ത്രീധനം കിട്ടിയ മണ്ണല്ല കാസർകോട് ജില്ലയെന്ന് ഓർക്കണമെന്ന് ഉണ്ണിത്താൻ പറഞ്ഞു. എൽ.ഡി.എഫിന് ദാസ്യവേല ചെയ്യുന്നത് കലക്ടർ നിർത്തണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. എം.സി. ഖമറുദ്ദീൻ എം.എൽ.എയും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. യു.ഡി.എഫ് പ്രതിനിധികളായ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം.സി. ഖമറുദ്ദീൻ, എൻ.എ. നെല്ലിക്കുന്ന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ബഹിഷ്‌കരണം ജനങ്ങളോടുള്ള വെല്ലുവിളി കാസർകോട്: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരിക്കുന്നതും ബഹിഷ്‌കരിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും ജില്ലയിലെ ജനങ്ങള്‍ ഒറ്റകെട്ടായി നിലകൊള്ളുമ്പോള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ജില്ലയെ പ്രതികൂലമായി ബാധിക്കും. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ജില്ലയിലെ പൊതുവായ പ്രശ്നങ്ങളും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളും അവതരിപ്പിച്ച് പരിഹാരം കാണുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്താതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും കാര്യങ്ങള്‍ കൈവിട്ടുപോയതിനുശേഷം വീണ്ടുവിചാരം ഉണ്ടായിട്ട് കാര്യമില്ലെന്നും എം. രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.