മാസ്‌ക് ധരിക്കാത്തതിന് പിഴ: 165 പേര്‍ക്കെതിരെ കേസ്​

മാസ്‌ക് ധരിക്കാത്തതിന് പിഴ: 165 പേര്‍ക്കെതിരെ കേസ് കാസർകോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ തിങ്കളാഴ്ച കേസെടുത്തു. ഇതോടെ ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5334 ആയി. ലോക്ഡൗണ്‍ നിർദേശ ലംഘനം: രജിസ്റ്റര്‍ ചെയ്തത് 2602 കേസുകള്‍ കാസർകോട്: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2602 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3272 പേരെ അറസ്റ്റുചെയ്തു. 1121 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോക്ഡൗണ്‍ നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ എട്ടിന് ജില്ലയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം -1, കാസര്‍കോട് -2, ബേഡകം -1, ചന്തേര -1 സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറുപേരെ അറസ്റ്റുചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.