സുഭിക്ഷ കേരളം പദ്ധതിയില്‍ കോഴിഫാമുകള്‍ തുടങ്ങാം

കാസർകോട്: കേരള സര്‍ക്കാറിൻെറ കേരള ചിക്കന്‍ പദ്ധതി പ്രകാരമുള്ള ഇറച്ചിക്കോഴി വളര്‍ത്തല്‍ ഫാമുകള്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പരപ്പ ബ്ലോക്ക് അതിര്‍ത്തിയിലുള്ള പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലതല യോഗത്തിലാണ് തീരുമാനം. നിലവില്‍ ഫാമുള്ള കര്‍ഷകര്‍ക്കായിരിക്കും ആദ്യ പരിഗണന. പുതുതായി ഫാം പണിയാന്‍ താല്‍പര്യമുള്ള കര്‍ഷകരെ രണ്ടാംഘട്ടത്തിലാണ് പരിഗണിക്കുക. ഒറ്റത്തവണ കോഴിക്കുഞ്ഞിന് 130 രൂപ അടച്ച് പദ്ധതിയില്‍ അംഗമാവുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ സൗജന്യമായി നല്‍കും. വളര്‍ച്ചയെത്തിയ കോഴികളെ പദ്ധതിയുടെ ഭാഗമായി തന്നെ തിരിച്ചെടുത്ത് കിലോഗ്രാമിന് എട്ടുരൂപ മുതല്‍ 11 രൂപ വരെ വളര്‍ത്തുകൂലി നല്‍കും. താൽപര്യമുള്ളവര്‍ ജൂണ്‍ 13നകം അതത് ഗ്രാമ പഞ്ചായത്ത് വഴി നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജന്‍ അറിയിച്ചു. ഫോണ്‍: 9656493111, 6282682280.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.