വിദ്യാർഥിനിക്ക് കൈത്താങ്ങായി സി.പി.ഐ പ്രവർത്തകർ

നീലേശ്വരം: മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്ക് പഠനാവശ്യത്തിനായി സി.പി.ഐ ടി.വി നൽകി. നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ തൈക്കടപ്പുറം സൗത്ത്, നോർത്ത് ബ്രാഞ്ചുകളാണ് സഹായം നൽകിയത്. മുൻ എം.പി പി. കരുണാകരൻ വിദ്യാർഥിനിക്ക് ടി.വി കൈമാറി. പി. സ്വാമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി.പി. മുസ്തഫ, നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.പി. മുഹമ്മദ് റാഫി, അസീസ് ഹാജി തൈക്കടപ്പുറം, രാജേന്ദ്രൻ അഴിത്തല, പി.കെ. പ്രകാശൻ, സതീശൻ തൈക്കടപ്പുറം, റസാഖ് സിറോഡ്, വി.വി. രാഘവൻ, തൈക്കടപ്പുറം നോർത്ത് ബ്രാഞ്ച് സെക്രട്ടറി സുനിൽ അമ്പാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.