എസ്.ടി.യു ദേശീയ പ്രതിഷേധ ദിനം നാളെ; ജില്ലയിൽ 200 കേന്ദ്രങ്ങളിൽ ധർണ

കാസർകോട്: കേന്ദ്ര സർക്കാറിൻെറ അനിയന്ത്രിതമായ സ്വകാര്യവത്കരണ നയത്തിനും തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി റദ്ദാക്കുന്ന നടപടിക്കുമെതിരെ 'ഇന്ത്യയെ വിൽക്കരുത്, തൊഴിൽ നിയമങ്ങൾ തകർക്കരുത്' എന്ന മുദ്രാവാക്യവുമായി വ്യാഴാഴ്ച നടക്കുന്ന എസ്.ടി.യു ദേശീയ പ്രതിഷേധ ദിനത്തിൽ കാസർകോട് ജില്ലയിലെ 200 കേന്ദ്രങ്ങളിൽ ധർണ നടത്താൻ എസ്.ടി.യു ജില്ല കമ്മിറ്റി തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫിസുകൾക്കുമുന്നിലും പ്രധാന തൊഴിൽ കേന്ദ്രങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന ധർണ രാവിലെ 10.30ന് ആരംഭിക്കുമെന്ന് എസ്.ടി.യു ജില്ല പ്രസിഡൻറ് എ. അഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.