സ്​കൂൾ ചുറ്റുമതിലിലെ ഉറക്കാത്ത തേപ്പിൽ കാർട്ടൂൺ രചന

കാസർകോട്: നിർമാണം നടക്കുന്ന ഗവ. യു.പി സ്കൂൾ കാസർകോടിൻെറ ചുറ്റുമതിൽ സിമൻറ് േതപ്പിൽ കാർട്ടൂൺ രചന നടത്തി. തേപ്പ് വെള്ളമൊഴിച്ച് ഉറക്കുന്നതിനുമുമ്പ് ചിത്രം വര നടത്തിയതിനെതിെര അധ്യാപക രക്ഷാകർതൃ സമിതി ഉപജില്ല വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി. തേപ്പുപണി പുരോഗമിക്കുന്നതിനിടെ കേരള സാമൂഹിക സുരക്ഷാ മിഷൻ ജീവനക്കാരെത്തി കോവിഡ് സംബന്ധിച്ച കാർട്ടൂൺ വരക്കാനായി മതിലിൽ പെയിൻറടിക്കുകയായിരുന്നു. സിമൻറ് തേച്ച് ആവശ്യത്തിന് വെള്ളം നനക്കുന്നതിന് മുമ്പായി പെയിൻറ് ചെയ്യുന്നതിലൂടെ മതിലിന് ബലക്ഷയമുണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം അധ്യാപക രക്ഷാകർതൃ സമിതിയും അധ്യാപകരും അറിയിച്ചെങ്കിലും ഇത് ഗൗനിക്കാതെയാണ് പെയിൻറടിച്ചത്. ഒരാഴ്ച നനച്ചതിനുശേഷം കാർട്ടൂൺ വരക്കാമെന്ന് അധ്യാപക രക്ഷാകർതൃ സമിതി ഇവരെ അറിയിച്ചിരുന്നു. ഇതും അവഗണിക്കുകയാണുണ്ടായത്. മതിലിന് കേടുപാടുണ്ടായാൽ ഉത്തരവാദിത്തം അധ്യാപക രക്ഷാകർതൃ സമിതിക്കോ അധ്യാപകർക്കോ ഏറ്റെടുക്കാനാവില്ലെന്ന് ഡി.ഡി.ഇയെ സ്കൂൾ അധികൃതർ രേഖാമൂലം അറിയിച്ചു. town up നിർമാണം നടക്കുന്ന ഗവ. യു.പി സ്കൂൾ കാസർകോടിൻെറ ചുറ്റുമതിൽ സിമൻറ് േതപ്പിൽ കാർട്ടൂൺ രചന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.