സ്കൂളുകൾ ഒരുങ്ങി; എന്ന് തുറക്കുമെന്നറിയില്ലെങ്കിലും

ചെറുവത്തൂർ: കോവിഡിനെ തുടർന്ന് എന്ന് തുറക്കുമെന്നറിയില്ലെങ്കിലും കുട്ടികളെ വരവേൽക്കാനായി സ്ക്കൂളുകൾ ഒരുങ്ങി. ചെറുവത്തൂർ ഉപജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളും കോവിഡ് ഇളവിൽ മുഖം മിനുക്കി കഴിഞ്ഞു. ഒന്നാംതരക്കാരെ ആകർഷിക്കാൻ മനോഹരമായ ശിൽപങ്ങളും പൂന്തോട്ടങ്ങളും നിർമിച്ചാണ് പൊതുവിദ്യാലയങ്ങൾ ചമഞ്ഞു നിൽക്കുന്നത്. അധ്യാപകർ തന്നെയാണ് വിദ്യാലയങ്ങളെ ഒരുക്കിയെടുത്തത്. നാലിലാംകണ്ടം യു.പി സ്കൂളിൽ അധ്യാപകനായ ഇ.പി. സുരേഷ് പാറപ്പൂന്തോട്ടമാണ് വിദ്യാലയത്തിലൊരുക്കിയത്. മാൻ, കൊക്ക് തുടങ്ങി നിരവധി ശിൽപങ്ങൾ ഇതിനകം നിർമിച്ചു കഴിഞ്ഞു. സഹായിയായി അധ്യാപകനായ മധുസൂദനനാണ് ഒപ്പമുള്ളത്. പ്രൈമറി വിദ്യാലയങ്ങൾ തുറക്കാൻ വൈകിയേക്കുമെങ്കിലും പൊതുവിദ്യാലയങ്ങളെല്ലാം ജൂണിന് മുമ്പായി ഉണർന്നു കഴിഞ്ഞിട്ടുണ്ട്. പടം.. chr suresh statue നാലിലാംകണ്ടം യു.പി സ്കൂളിൽ അധ്യാപകനായ ഇ.പി. സുരേഷ് ശിൽപം നിർമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT