ഓട്ടോറിക്ഷകൾക്ക് കോവിഡ് പ്രതിരോധത്തിനായി സംരക്ഷണ ഷീറ്റുകൾ

ചെറുവത്തൂർ: കാസർകോട് മോട്ടോർ വാഹന വകുപ്പിൻെറയും റോട്ടറി ക്ലബ് കാസർകോടിൻെറയും ആഭിമുഖ്യത്തിൽ ഒരുക്കും. കോവിഡ് പ്രതിരോധം മുൻനിർത്തി ബ്രേക് ദ ചെയിൻ കാമ്പയിനിൻെറ ഭാഗമായി യാത്രികരുമായുള്ള കാബിൻ വേർതിരിക്കുന്ന 100ലധികം ട്രാൻസ്പരൻറ് ഷീറ്റുകൾ വിതരണം ചെയ്തു. കാസർകോട് പുതിയ ബസ്സ്റ്റാൻഡ്, ബി.സി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെ ഓട്ടോറിക്ഷകൾക്കാണ് ഇത് ആദ്യം ലഭ്യമാക്കിയത്. ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സ്വന്തം വാഹനങ്ങളിൽ ഇത് പിടിപ്പിച്ച് മാതൃകയായി സ്വയം സുരക്ഷിതരാകണമെന്ന് വിതരണോദ്ഘാടനം നിർവഹിച്ച് കാസർകോട് എൻഫോഴ്സ്മൻെറ് ആർ.ടി.ഒ ഇ. മോഹൻദാസ് പറഞ്ഞു. ഇതോടൊപ്പം മുൻകരുതൽ സ്റ്റിക്കറിൻെറ വിതരണവും നടന്നു. എം.കെ. രാധാകൃഷ്ണൻെറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എം.വി.ഐമാരായ പി.വി. രതീഷ്, ടി. വൈകുണ്ഠൻ, കെ. ബിനീഷ് കുമാർ, എം.എം.വി.ഐമാർ, റോട്ടറി ക്ലബ് കാസർകോട് ഭാരവാഹികളായ എം.പി. ദിനേശ്, എൻ.എസ്. പിള്ള, കെ. വിനയ് എന്നിവർ പങ്കെടുത്തു. പടം chr rikshaw sheet വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.