പ്രവാസികൾക്ക് ക്വാറൻറീൻ ചാർജ് ഈടാക്കാനുള്ള നടപടി പിൻവലിക്കണം

കാസർകോട്: പ്രവാസികളോട് ക്വാറൻറീൻ ചാർജ് ഈടാക്കാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള പ്രവാസി ലീഗ് ജില്ല ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മത, വിദ്യാഭ്യാസ, സ്ഥാപനങ്ങൾ ക്വാറൻറീന് സ്വമേധയാ വിട്ടുതരാൻ പലരും സന്നദ്ധത കാണിച്ചിട്ടും ഇത്തരത്തിലുള്ള നടപടി അനീതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എ.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കാപ്പിൽ പാഷ, ജില്ല ഭാരവാഹികളായ ഖാദർ ഹാജി ചെങ്കള, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എൻ.എ. മജീദ്, കൊവ്വൽ അബ്ദുറഹ്മാൻ, എം.പി. ഖാലിദ്, വി.യു. അബ്ദുല്ല, കെ.യു. ദാവൂദ്, റസാഖ് തയിലക്കണ്ടി, ടി.എം. ശുഹൈബ്, ബഷീർ പാക്യാര, സലാം ഹാജികുന്നിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.