ടൂറിസ്​റ്റ്​ ബസിൽ കടത്തിയ 7074 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്​റ്റിൽ

കാസർകോട്: ടൂറിസ്റ്റ് ബസിൽ കാസർകോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 7074 പാക്കറ്റ് ലഹരി കലർന്ന പുകയില ഉൽപന്നങ്ങളുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബസ് ഉടമക്കും മാനേജർക്കുമെതിരെയും കേസെടുത്തു. നെല്ലിക്കട്ട സാൽത്തടുക്കയിലെ മുഹമ്മദ് റിയാസ് (28), പൊവ്വലിലെ മുഹമ്മദ് നൗഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസ് ഉടമ എരിയാലിലെ കബീർ, മാനേജർ മനോജ് എന്നിവർക്കെതിരെ ലഹരി ഉൽപന്നങ്ങൾ കടത്തിയതിന് കൂട്ടുനിന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 7.40 ഓടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് സംഭവം. കാസർകോട് സി.ഐ സി.എ.അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ഷേക്ക് അബ്ദുൽ റസാക്ക്, പൊലീസ് ഓഫിസർമാരായ രതീഷ്, സനൽ, സനൂപ്, കലേഷ്, മോഹൻ ശ്രീജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബസിനകത്ത് നാല് ഹാർഡ് ബോർഡ് പെട്ടിയിൽ അടുക്കിവെച്ച നിലയിലായിരുന്നു. പ്രതികളെയും ബസും കസ്റ്റഡിയിലെടുത്തു. പടം ksd accused: അറസ്റ്റിലായ മുഹമ്മദ് റിയാസും മുഹമ്മദ് നൗഷാദും പുകയില ഉൽപന്നങ്ങൾ കടത്തുന്നത് വൻ ലാഭം മുന്നിൽക്കണ്ട് കാസർകോട്: കർണാടകയിൽ 150 രൂപക്ക് ലഭിക്കുന്ന ലഹരി കലർന്ന പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് 4500 രൂപക്ക് മുകളിലാണെന്ന് പൊലീസ്. ബുധനാഴ്ച പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ കൂൾ ലിപ്, ഹാൻസ് എന്നീ കമ്പനികളുടേതാണ്. കൂൾ ലിപ്പിന് കർണാടകയിൽ പാക്കറ്റിന് 162 രൂപയാണ് വില. ഇതിൽ 18 ചെറിയ പാക്കറ്റുകളാണുള്ളത്. ഹാൻസിന് 162 രൂപയാണ് വില.ഇതിൽ 30 ചെറിയ പാക്കറ്റുകളാണുള്ളത്. വായ്ക്കകത്തുവെച്ചാൽ മണിക്കൂറുകളോളം ലഹരി ലഭിക്കുമത്രെ. വിദ്യാർഥികളും യുവാക്കളുമാണ് ആവശ്യക്കാർ. മദ്യശാലകൾ തുറക്കാത്തതിനെ തുടർന്ന് മദ്യപാനികൾ ഇപ്പോൾ ആശ്രയിക്കുന്നത് ലഹരി കലർന്ന പുകയില ഉൽപന്നങ്ങളെയാണ്. വൻ ലാഭം ലഭിക്കുന്നതിനാൽ നിരവധി പേർ ഇവ കടത്തുന്നതായി പൊലീസ് പറഞ്ഞു. പടം ksd tobacco പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ പൊലീസ് പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.