സുരക്ഷ ക്രമീകരണങ്ങളോടെ എസ്​.എസ്​.എൽ.സി പരീക്ഷ തുടങ്ങി

കാഞ്ഞങ്ങാട്: പ്രഖ്യാപിച്ച ലോക്ഡൗൺ ഇടവേളക്കുശേഷം മാസ്ക്കുകൾ ധരിച്ച് വിദ്യാർഥികൾ സ്കൂളുകളിൽ പരീക്ഷക്കായെത്തി. സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ച കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഉപയോഗിച്ച് അണുമുക്തമാക്കിയശേഷം ആരോഗ്യ പരിശോധനകളും നടത്തിയാണ് സ്കൂൾ അധികൃതർ ഓരോ വിദ്യാർഥികളെയും പരീക്ഷഹാളിലേക്ക് കടത്തിവിട്ടത്. പേനകളോ പുസ്തകങ്ങളോ ഇൻസ്ട്രുമൻെറ് ബോക്സുകളോ കൈമാറ്റം ചെയ്യാൻ പാടില്ല, പരസ്പരം ആശ്ലേഷിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളും സ്കൂൾ പ്രധാന ഗേറ്റിന് സമീപം സ്ഥാപിച്ചിരുന്നു. ഹോട്സ്പോട്ടിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം സജ്ജമാക്കിയ ഹാളുകളിലാണ് പരീക്ഷ നടന്നത്. കോടോം ബേളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ഹോട്സ്പോട്ടായതിനാൽ ഈ വാർഡിലെ കുട്ടികൾക്ക് ഇരിയ ജി.എച്ച്.എസ്.എസിൽ പ്രത്യേകം തയാറാക്കിയ മുറികളിലാണ് പരീക്ഷ നടന്നത്. കാഞ്ഞങ്ങാട് മേഖലയിൽ തിങ്കളാഴ്ച മുതൽ തന്നെ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പരീക്ഷ നടക്കുന്ന മുഴുവൻ സ്കൂളുകളിലും അണുമുക്തമാക്കിയിരുന്നു. ഇതുകൂടാതെ പരീക്ഷക്ക് എത്താൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടവർക്ക് അഗ്നിശമന സേന സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ വാഹനസൗകര്യവും ഒരുക്കിയിരുന്നു. ഒരു ഹാളിൽ 20 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കിയത്. വിവിധ സ്കൂളുകളിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് സുരക്ഷ ക്രമീകരണങ്ങൾ സജ്ജമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT