ആര്‍.എസ്.പി നിൽപ് സമരം നടത്തി

തൃക്കരിപ്പൂർ: കേന്ദ്ര സര്‍ക്കാറിൻെറ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരിലും ചെറുവത്തൂരിലും പോസ്റ്റ് ഓഫിസുകളുടെ മുന്നില്‍ നില്‍പ് സമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക, കോവിഡ് പാക്കേജ് വര്‍ധിപ്പിക്കുക, സഹായങ്ങള്‍ പാവങ്ങള്‍ക്ക് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. തൃക്കരിപ്പൂരിൽ ജില്ല അസി. സെക്രട്ടറി കരീം ചന്തേരയും ചെറുവത്തൂരില്‍ ജില്ല കമ്മിറ്റി അംഗം സുഭാഷ് ചീമേനിയും നേതൃത്വം നല്‍കി. എ.വി. അശോകന്‍, ടി.കെ. കുഞ്ഞമ്മദ്, ഒ.ടി. ലത്തീഫ്, ടി.കെ. മുസ്തഫ, ടി.ആർ. രാഘവന്‍, കൃഷ്ണന്‍ ഒാരി, സതീശന്‍, അജ്മല്‍ ആയിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.