ദുരിതപ്പെയ്ത്തിലും കൈത്താങ്ങായി വീട്ടമ്മ

ഉദുമ: കോവിഡ് –19 മഹാമാരിയിൽ ലോകം വിറങ്ങലിച്ചുനിൽക്കുമ്പോൾ സമീപത്തെ നിരാലംബരായ ജനവിഭാഗത്തിന് വേണ്ട കരുതലുമായി ഒരു വീട്ടമ്മ. ഉദുമ വള്ളിവയലിലെ ഹേമലതയാണ് ആവശ്യമായ മാസ്ക്കുകൾ സൗജന്യമായി നിർമിച്ചുനൽകി രോഗ പ്രതിരോധത്തിൻെറ കാവൽ മാലാഖയായത്. ഉദുമ നാലാംവാതുക്കലിലെ കോളനി കുടുംബാംഗങ്ങൾക്ക് ആവശ്യമായ മുഴുവൻ മാസ്ക്കുകളും കോളനിയിലെത്തി മൂപ്പൻ കുട്ടിക്ക് കൈമാറുകയായിരുന്നു ഹേമലത. ലോക്ഡൗൺ ആരംഭഘട്ടത്തിൽ കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ വാഴയില ഈ വീട്ടമ്മ സൗജന്യമായി നല്‍കിയിരുന്നു. ജനങ്ങൾ മാസ്ക് ധരിച്ചുവേണം പുറത്തിറങ്ങാനെന്ന സർക്കാർ നിർദേശമാണ് മാസ്ക് നിർമാണത്തിന് പ്രേരണയായത്. ഉദുമ ഗ്രാമീണ ബാങ്കിൽ നിന്നും വിരമിച്ച ഭര്‍ത്താവ് ഗോപി ഹേമലതയുടെ ഈ സദുദ്യമത്തിനു താങ്ങായി ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.