വിദ്യാർഥികളുടെ പ്രശ്നങ്ങൾ കണ്ടറിയാൻ കലക്ടറെത്തി

ചെറുവത്തൂർ: എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ കണ്ടറിയാൻ ജില്ല കലക്ടർ സജിത് ബാബു എത്തി. യാത്രാമാർഗം, പരീക്ഷാ ഹാളിലെ സൗകര്യം, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം അദ്ദേഹം കുട്ടികളിൽനിന്ന് ചോദിച്ചറിഞ്ഞു. പ്രധാനാധ്യാപകൻ ടി.എം. ജനാർദനൻ, പി.ടി.എ പ്രസിഡൻറ് എം. രാജൻ, സ്റ്റാഫ് സെക്രട്ടറി സി.വി. രവീന്ദ്രൻ, സതി, വയലിൽ രാഘവൻ, ടി. സിദ്ധാർഥൻ എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. ആരോഗ്യ പ്രവത്തകർ, ആശ വർക്കർമാർ എന്നിവർ ചേർന്ന് ശരീരോഷ്മാവ് പരിശോധിച്ചു. കൈകഴുകിയും മാസ്ക് ധരിച്ചുമാണ് കുട്ടികൾ ക്ലാസിൽ കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.