രോഗലക്ഷണമില്ലാതെ നിരീക്ഷണത്തിലുള്ളവരെ വീട്ടുമുറി നിരീക്ഷണത്തിലേക്കയക്കും

കാസർകോട്: പുതുക്കിയ സര്‍ക്കാര്‍ മാര്‍ഗനിർദേശ പ്രകാരം വിദേശത്തുനിന്ന് വന്നവര്‍ക്ക് ഏഴു ദിവസം സ്ഥാപന നിരീക്ഷണവും ഏഴു ദിവസം വീടുകളിലെ മുറികളില്‍ നിരീക്ഷണവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണം പൂര്‍ത്തിയാക്കിയ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ജില്ലയിലെ മുഴുവന്‍ ആളുകളെയും സ്ഥാപനങ്ങളില്‍ നിന്നും വീടുകളിലേക്ക് നിരീക്ഷണത്തിനയക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇത്തരത്തിലുള്ളവരുടെ തുടര്‍ന്നുള്ള ഏഴു ദിവസത്തെ കൃത്യമായ വീട്ടുമുറി നിരീക്ഷണം ഉറപ്പുവരുത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാര്‍ഡ്തല ജാഗ്രത സമിതിക്കും കഴിയണം. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ സ്രവപരിശോധന ഫലം വന്ന ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും വീട്ടുമുറി നീരിക്ഷണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കുമേല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT