തായലങ്ങാടി സ്വദേശി ഡോ. മുഹമ്മദ് നൗഷാദിന് യു.എ.ഇയുടെ സുവർണ സമ്മാനം

കാസർകോട്: കാസർകോട് തായലങ്ങാടി സ്വദേശിയായ ഡോ.മുഹമ്മദ് നൗഷാദിന് യു.എ.ഇ യുടെ സുവർണ സമ്മാനം. കോവിഡ് -19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് യു.എ.ഇയുടെ ഗോൾഡൻ വിസ പുരസ്കാരം നൗഷാദിന് ലഭിച്ചത്. 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ ലഭിച്ചത്. ദുബൈ ആരോഗ്യ വിഭാഗത്തിൻെറ കീഴിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് ഗോൾഡൻ വിസ നൽകിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. അബ്ദുറഹ്മാൻ അടക്കമുള്ള ഏതാനും മലയാളി ഡോക്ടർമാരും ഗോൾഡൻ വിസ ലഭിച്ചവരിൽപെടും. ആറ് വർഷമായി നൗഷാദ്, ദുബൈ ഹെൽത്ത് അതോറിറ്റിയുടെ കീഴിലുള്ള റാഷിദ് എയർ പോർട്ട് മെഡിക്കൽ സൻെററിൽ സേവനമനുഷ്ഠിക്കുകയാണ്. നാല് വർഷത്തോളം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, ഒരു വർഷം കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച നൗഷാദ് സൗദിയിലെ മക്ക അസീസിയ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തായലങ്ങാടി ടവർ ക്ലോക്കിന് സമീപത്താണ് വീട്. ഭാര്യ: നദീറ ബായിക്കര. വിദ്യാർഥികളായ അബ്ദുല്ല ഇനാസ്, ഇഹ്സാൻ മുഹമ്മദ് നൗഷാദ്, ജമീല ഇഫ എന്നിവർ മക്കളാണ്. പരേതനായ തായലങ്ങാടിയിലെ ഡോ. അന്തുഞ്ഞി ഹാജിയുടെയും തായലങ്ങാടിയിലെ ജമീല അഹമ്മദ് കുന്നിലിൻെറയും മകനാണ്. photo: ഡോ. മുഹമ്മദ് നൗഷാദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.