അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനങ്ങൾക്ക് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ

കാസർകോട്: ലോക്ഡൗണിനെ തുടർന്ന് രണ്ടു മാസത്തോളം . വിദ്യാനഗർ മഹ്മൂദിൻെറ ഉടമസ്ഥതയിലുള്ള വിദ്യാനഗറിലെ വ്യാപാരകെട്ടിടത്തിലെ കടകൾക്കാണ് വൈദ്യുതിയുടെ കനത്ത ബിൽ ലഭിച്ചത്. ഇരുനില കെട്ടിടത്തിൽ 17 കടമുറികളാണുള്ളത്. ഇതിന് 11 മീറ്ററുകളും ഉണ്ട്. ഹോട്ടലടക്കമാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന് 15,000 രൂപയും മറ്റു കടകൾക്ക് 8000 രൂപ മുതൽ 4000 രൂപ വരെയും ബിൽ ലഭിച്ചിട്ടുണ്ട്. ഇതിന് സമീപത്തെ മഹ്മൂദിൻെറ വീടിൻെറ വൈദ്യുതി ബിൽ കഴിഞ്ഞ ദിവസം അടച്ചിരുന്നു. 3000 രൂപയാണ് ബിൽ തുക എത്തിയത്. വീണ്ടും 11,000 രൂപയുടെ ബിൽ ലഭിച്ചതോടെ വീട്ടുകാർ ഷോക്കടിച്ചിരിക്കുകയാണ്. ലോക്ഡൗണിന് നാലു ദിവസം മുമ്പ് വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഏതാനും സ്ഥാപനങ്ങൾ തുറക്കുകയും ചെയ്തു. രണ്ടു മാസത്തോളം അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കും വീടിനും ഇത്രയും ഭീമമായ തുകയുടെ ബിൽ കിട്ടിയതോടെ ഇവർ പകച്ചുനിൽക്കുകയാണ്. കാസർകോട് കെ.എസ്.ഇ.ബി സെക്ഷനിൽപെട്ട ഉപഭോക്തക്കളാണ് ഇവർ. അതേസമയം, പലർക്കും വൈദ്യുതി ബിൽ ഭീമമായ രീതിയിൽ ലഭിച്ചുവരുന്നുണ്ട്. വീട്ടുകാർ പരാതിപ്പെടുമ്പോൾ ചൂടുകാലമായതിനാൽ ഉപഭോഗം കൂടിയിട്ടുണ്ടെന്ന് പറഞ്ഞ് വൈദ്യുതി അധികൃതർ കൈമലർത്തുകയാണത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT