മുഖാവരണം വീട്ടിലെത്തി: ആത്മവിശ്വാസത്തോടെ കുട്ടികൾ പരീക്ഷഹാളിലേക്ക്

മുഖാവരണം വീട്ടിലെത്തി: ആത്മവിശ്വാസത്തോടെ കുട്ടികൾ പരീക്ഷഹാളിലേക്ക് ചെറുവത്തൂർ: കോവിഡ് പ്രതിരോധത്തിൻെറ മുഖാവരണങ്ങൾ വീട്ടിൽ കൈപ്പറ്റി കുട്ടികൾ. മാറ്റിവെച്ച പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ വിദ്യാർഥികൾ ഒരുങ്ങുകയാണ്. സർക്കാർ നിർദേശാനുസരണം സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടെയും വീട്ടിൽ ചെന്ന് മാസ്കുകൾ നൽകി. കുടുംബശ്രീകളുടെ നേതൃത്വത്തിൽ ജില്ലയിൽ 55000 മാസ്കുകളാണ് ലഭ്യമാക്കിയത്. പരീക്ഷ എഴുതുന്ന ഓരോ കുട്ടിയും വീട്ടിൽനിന്നുതന്നെ മാസ്ക് ധരിച്ച് വിദ്യാലയത്തിലെത്തുമെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്ക് മാസ്കിനൊപ്പം പരീക്ഷക്കെത്തുമ്പോൾ പാലിക്കേണ്ട മാർഗനിർദേശ രേഖയും കൈമാറുന്നുണ്ട്. രോഗവ്യാപനസാധ്യതകൾ പൂർണമായും ഇല്ലാതാക്കും വിധത്തിൽ വിപുല ഒരുക്കമാണ് നടത്തുന്നത്. പരീക്ഷ കേന്ദ്രങ്ങളിലെ അധികൃതർക്ക് വിഡിയോ കോൺഫറൻസിലൂടെ മുൻകരുതൽ നിർദേശങ്ങൾ നൽകി സംശയനിവാരണം നടത്തി. ഇതിൻെറ വിഡിയോ മുഴുവൻ ഇൻവിജിലേറ്റർമാർക്കും ലഭ്യമാക്കി. കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളാണ് വാർഡടിസ്ഥാനത്തിൽ പരീക്ഷയെഴുതുന്ന കുട്ടികളുടെ പട്ടിക തയാറാക്കി, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി മാസ്കുകളും മാർഗനിർദേശക രേഖയും കൈമാറിയത്. ഓരോ പഞ്ചായത്തിലും ജനപ്രതിനിധികളും സി.ഡി.എസ് ചെയർപേഴ്സനും എ.ഡി.എസ് ചെയർപേഴ്സൻമാരും തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസുകളിലെത്തി സമഗ്രശിക്ഷ പ്രവർത്തകരിൽനിന്നു മാസ്കുകൾ ഏറ്റുവാങ്ങുകയായിരുന്നു. ചെറുവത്തൂരിൽ പ്രസിഡൻറ് മാധവൻ മണിയറ, കയ്യൂർ ചീമേനിയിൽ പ്രസിഡൻറ് കെ. ശകുന്തള, തൃക്കരിപ്പൂരിൽ പ്രസിഡൻറ് വി.പി. ഫൗസിയ, പടന്നയിൽ പ്രസിഡൻറ് പി.സി. ഫൗസിയ, പിലിക്കോട്, വലിയപറമ്പ് എന്നിവിടങ്ങളിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ദാമോദരൻ, മാധവൻ ഒരിയര എന്നിവർ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. പടം.. chr kudumbshree mask പിലിക്കോട് കുടുംബശ്രീ പ്രവർത്തകർ പരീക്ഷാർഥിക്ക് വീട്ടിലെത്തി മുഖാവരണം കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.