മേലാങ്കോട്ട് കപ്പ കരുതൽ ശേഖരത്തിലേക്ക്

കാഞ്ഞങ്ങാട്: കോവിഡാനന്തരം ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ എന്ന പരിപാടി തുടങ്ങി. സ്കൂളിനടുത്ത അംഗൻവാടിക്ക് സമീപം 25 സൻെറ് സ്ഥലത്ത് ഇക്കോ ക്ലബിൻെറ നേതൃത്വത്തിൽ നടക്കുന്ന കപ്പ കൃഷി പി.ടി.എ, പൂർവ വിദ്യാർഥി സംഘടന, വെൽഫെയർ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ആരംഭിച്ചത്. പി.ടി.എ പ്രസിഡൻറ് എച്ച്.എൻ. പ്രകാശൻ, വൈസ് പ്രസിഡൻറ് ജി. ജയൻ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി രതീഷ് കാലിക്കടവ്, സുരേഷ് കുറ്റിക്കൽ, കുഞ്ഞികൃഷ്ണൻ, വി. ഗോപി മാസ്റ്റർ, പി. കുഞ്ഞിക്കണ്ണൻ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.