ആശങ്ക അകറ്റിവേണം പരീക്ഷ നടത്താൻ -എം.എസ്.എഫ്

കാസർകോട്: വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റിവേണം എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷകൾ നടത്താനെന്ന് എം.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റി ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന ആളുകളുണ്ടെങ്കിൽ അവിടെയുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധ്യമാണോ എന്നു പരിശോധിക്കണം. എഴുതാൻ പറ്റാത്ത കുട്ടികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണം. വാഹന സൗകര്യം ഒരുക്കണം. സ്കൂളുകൾ വൃത്തിയാക്കാനും അണുമുക്തമാക്കാനും എം.എസ്.എഫ് പ്രവർത്തകർ സഹകരിക്കുമെന്ന് ജില്ല പ്രസിഡൻറ് അനസ് എതിർത്തോടും ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.