ഫാൻസി കടയിൽ കവർച്ച

നീലേശ്വരം: പള്ളിക്കരയിൽ ഭാസ്കരൻെറ ഉടമസ്ഥതയിലുള്ള സംഗമം ഫാൻസി സ്റ്റോർസിൽ കവർച്ച. ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്തത് കണ്ടത്. വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ കവർന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 30000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് കെ.വി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ എന്നിവരും കട സന്ദർശിച്ചു. പടം: NLR_Fancy Kavarcha കവർച്ച നടന്ന പള്ളിക്കര സംഗമം സ്റ്റോർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT