ബഹുഭാഷാ സാംസ്‌കാരികോത്സവം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റി

കാസര്‍കോട്: സാംസ്‌കാരികവകുപ്പി​െൻറ ഉപസ്ഥാപനമായ ഭാരത് ഭവന്‍, മാര്‍ച്ച് ആദ്യവാരം കാസര്‍കോട്ട് നടത്താനിരുന്ന ബഹുഭാഷാ സാംസ്‌കാരികോത്സവം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റാന്‍ ജില്ല ലൈബ്രറി ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു. അടുത്തയാഴ്ച ചേരുന്ന സംഘാടകസമിതി യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട് പരിപാടി വിശദീകരിച്ചു. ടി.എ. ഷാഫി, പി.എസ്. ഹമീദ്, പി. ദാമോദരന്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വി.വി. പ്രഭാകരന്‍, സണ്ണി ജോസഫ്, കെ.എസ്. ഗോപാലകൃഷ്ണന്‍, ആര്‍.എസ്. രാജേഷ്കുമാര്‍, ഉമേഷ് സാലിയന്‍, ഷാഫി എ. നെല്ലിക്കുന്ന്, സി.എല്‍. ഹമീദ്, വിനോദ്കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, എം. തുളസീധരന്‍, മുഹമ്മദ്കുഞ്ഞി കുട്ടിയാനം, ബി.കെ. സുകുമാരന്‍, റഹീം ചൂരി, കെ.എ. മുഹമ്മദ് ഹനീഫ്, സിദ്ദീഖ് ഒമാന്‍, മുസ്തഫ, സുഭാഷ് പാടി, അനില്‍ ചെന്നിക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.