തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാലവും ഇളമ്പച്ചിയിലെ അടിപ്പാതയും 27ന് പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘാടകസമിതി രൂപവത്കരണയോഗം ചേർന്നു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇളമ്പച്ചി അടിപ്പാത, തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ നടപ്പാലം എന്നിവ യഥാക്രമം 27ന് ഉച്ച ഒന്നിനും രണ്ടിനുമായി സമർപ്പിക്കും. സംഘാടകസമിതി രൂപവത്കരണയോഗത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.വി. പദ്മജ, വൈസ് പ്രസിഡൻറ് എൻ. സുകുമാരൻ, ജനപ്രതിനിധികളായ വി.കെ. ബാവ, സി. രവി, ഗീത രമേശൻ, സാജിത സഫറുല്ല, ടി.വി. കുഞ്ഞികൃഷ്ണൻ, ടി.വി. വിനോദ്കുമാർ, വിവിധ സംഘടന പ്രതിനിധികളായ എം. രാമചന്ദ്രൻ, എം.പി. കരുണാകരൻ, കെ.വി. ജനാർദനൻ, സത്താർ വടക്കുമ്പാട്, ടി.വി. ബാലകൃഷ്ണൻ, ഇ. നാരായണൻ, വി.ടി. ഷാഹുൽഹമീദ്, ടി. ഗംഗാധരൻ, കെ. ഭാസ്കരൻ, കെ.വി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. വി.പി. ഫൗസിയ (ചെയ), പി. മഷൂദ് (ജന. കൺ), ടി.വി. വിനോദ്കുമാർ, എ.ജി. നൂറുൽ അമീൻ (കൺ), കെ. ഭാസ്കരൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.