ചന്ദ്രഗിരി പാതയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നു

ഉദുമ: നിര്‍മാണം സജീവമാകുന്ന കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി ചന്ദ്രഗിരി പാതയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നു. നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ 150ഓളം സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പദ്ധതി കെ.എസ്.ടി.പി പ്രവൃത്തിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. റോഡ് പണി പൂര്‍ത്തീകരിക്കുന്നതനുസരിച്ച് കാസര്‍കോട് മുതല്‍ ബേക്കല്‍ വരെയുള്ള ഭാഗങ്ങളിലായി 340 വിളക്കുകളാണ് സ്ഥാപിക്കുക. 1300 വാട്ട് ശേഷിയുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ സംവിധാനമാണിത്. സോളാര്‍ ബള്‍ബുകള്‍ക്ക് ഒന്നിന് ഏകദേശം 1.5 ലക്ഷം രൂപ വിലയുണ്ടെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറയുന്നു. 2017ല്‍ കെ.എസ്.ടി.പി റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ 340 സോളാര്‍ വിളക്കുകളും പ്രവര്‍ത്തനക്ഷമമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.