കഞ്ചാവ് കേസ്: പ്രതികള്‍ റിമാന്‍ഡില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പിടികൂടിയ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത് ഖത്തറിലേക്കെന്ന് പൊലീസ്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ മൊയ്തീന്‍ ജെയ്ഷല്‍ (33), അമ്പലത്തറ പാറപ്പള്ളിയിലെ കെ. ഉബൈദ് (48), പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ടി. ഷഫീഖ് (32) എന്നിവരില്‍നിന്നാണ് ഹോസ്ദുര്‍ഗ് പൊലീസ് 12.880 കിലോ കഞ്ചാവ് പിടികൂടിയത്. ഇവരില്‍ ഉബൈദാണ് കൊച്ചി വിമാനത്താവളം വഴി ഖത്തറിലേക്ക് കഞ്ചാവുമായി പോകാനിരുന്നതെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ടി. ഉബൈദിന്‍െറ പാസ്പോര്‍ട്ടും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ചെറിയ പാക്കറ്റുകളിലാക്കി വിറ്റാല്‍ കിലോവിന് കാല്‍ലക്ഷം രൂപ വരെ ലഭിക്കുമെന്നും പൊലീസ് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. പ്രതികളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കുന്നതിന് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.