പത്താംതരം തുല്യതാ രജിസ്ട്രേഷന്‍

കാസര്‍കോട്: സാക്ഷരതാ മിഷന്‍ നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടികള്‍ വായനക്ക് പ്രചോദനം നല്‍കുന്നവയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലാ സാക്ഷരതാ മിഷന്‍െറ പത്താംതരം തുല്യതാ കോഴ്സ് 11ാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തരംതിരിച്ചു വായിക്കുന്നതിനു പകരം വായനക്കുശേഷം ചിന്തിച്ചു വേര്‍തിരിക്കുന്നതാണ് നല്ലത്. നാടിന്‍െറ പുരോഗതിക്കും നന്മക്കും വായന ആവശ്യമാണ് -അദ്ദേഹം പറഞ്ഞു. പി.എച്ച്. സൈനബക്ക് അപേക്ഷാഫോറം നല്‍കിയാണ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. സിറാജ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ സമിതി അംഗം പി. പത്മനാഭന്‍ നായര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജാഫര്‍, പി. നാരായണന്‍, എ. ദാമോദരന്‍, കെ. മുഹമ്മദ്കുഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വി.വി. രാജു, അഡ്വ. ദാമോദരന്‍, ഹംസ മാസ്റ്റര്‍, പപ്പന്‍ കുട്ടമത്ത്, ആയിഷ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി സ്വാഗതവും നഗരസഭാ സെക്രട്ടറി ഡി.വി. സനല്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.