കണ്ണൂര്‍–കാസര്‍കോട് ടൗണ്‍ ടു ടൗണ്‍ സര്‍വിസ് കാര്യക്ഷമമാക്കണം

കാസര്‍കോട്: കണ്ണൂര്‍-കാസര്‍കോട് റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ ബസുകള്‍ കുറഞ്ഞതിനാല്‍ യാത്രക്കാര്‍ വിഷമംനേരിടുകയാണ്. സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തി പോയന്‍റ് ടു പോയന്‍റ് സര്‍വിസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ലക്ഷ്മണന്‍, കെ. ഭാസ്കരന്‍, മോഹന്‍കുമാര്‍ പാടി, എം.വി. കുഞ്ഞിരാമന്‍, എം. സന്തോഷ്, പി.വി. പവിത്രന്‍, പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഗണേശന്‍ വാര്‍ഷിക റിപ്പോര്‍ട്ടും എം.എസ്. കൃഷ്ണകുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി.വി. ബാബു രക്തസാക്ഷി പ്രമേയവും പി. കുഞ്ഞിരാമന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു, മറ്റ് ഉന്നതവിജയികള്‍ക്കുള്ള അനുമോദനസമ്മേളനം സി.ഐ.ടി.യു കാസര്‍കോട് ഏരിയാ സെക്രട്ടറി കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ ടി.കെ. സാബിറ, അസുഖബാധിതയായ യാത്രക്കാരിയെ ഉടന്‍ ആശുപത്രിയിലത്തെിച്ച് രക്ഷിച്ച ഡ്രൈവര്‍ പി.എം. ഫ്രാന്‍സിസ്, കണ്ടക്ടര്‍ എം. രാജന്‍പണിക്കര്‍ എന്നിവരെ അനുമോദിച്ചു. പി.വി. രതീശന്‍, സി. ബാലകൃഷ്ണന്‍, കെ.എം. ബാലകൃഷ്ണന്‍, കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.