എന്‍മകജെ പഞ്ചായത്ത് പ്രതിപക്ഷം ഉപരോധിച്ചു

ബദിയടുക്ക: പഞ്ചായത്ത് ഭരണസമിതി യോഗം പിരിഞ്ഞശേഷം മിനുട്സില്‍ തിരുത്തി യോഗം നടന്നുവെന്നു വരുത്തിത്തീര്‍ത്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് മെംബര്‍മാരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എന്‍മകജെ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ബി.ജെ.പി പ്രവര്‍ത്തകരും സംഘടിച്ചത്തെിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എന്നാല്‍, വിവരമറിഞ്ഞത്തെിയ ബദിയഡുക്ക എസ്.ഐ കെ. ദാമോദരന്‍െറ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം ഒഴിവായി. പഞ്ചായത്ത് മെംബര്‍മാരുള്‍പ്പെടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും എസ്.ഐക്കുമെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് രൂപവാണി ആര്‍. ഭട്ട് പൊലീസ് ചീഫ് ഡോ. കെ. ശ്രീനിവാസിന് പരാതി കൊടുത്തു. ഒരുമാസം മുമ്പ് നടന്ന പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിന്‍െറ മിനുട്സ് നല്‍കാത്തതിനാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഭരണസമിതി തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. പിന്നീട് യോഗ തീരുമാനമാണെന്ന് പറഞ്ഞ് നിയമസഹായ കേന്ദ്രം തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് നേതാവുമായ അബൂബക്കര്‍ സിദ്ദീഖ് ഇതിനെ എതിര്‍ത്തതോടെ പ്രതിപക്ഷവും ഭരണപക്ഷവും വാക്പോരില്‍ ഏര്‍പെടുകയും കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ഉപരോധ സമരം ആരംഭിക്കുകയുമായിരുന്നു. ഇതോടെ ധര്‍ണ നേരിടാന്‍ ബി.ജെ.പിക്കാരും എത്തി. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് രൂപവാണി ഭട്ട്, കോണ്‍ഗ്രസ് നേതാവ് അബൂബക്കര്‍ സിദ്ദീഖ്, മുന്‍ പ്രസിഡന്‍റ് സോമശേഖരന്‍, യു.ഡി.എഫ് പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, ബി.എസ്. ഗംഭീര, അഹമ്മദലി, മുഹമ്മദ്, കലന്തര്‍, അനന്ദകൃഷ്ണ നായിക്, എം. രമേശ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 11 പേര്‍ക്കും ബദിയഡുക്ക എസ്.ഐക്കുമെതിരെ ജില്ലാ പൊലീസ് ചീഫിനു പരാതി കൊടുത്തു. തന്‍െറ അനുമതി ഇല്ലാതെ മിനുട്സ് ബുക് മെംബര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ കാണിച്ചുവെന്നാണ് എസ്.ഐക്കെതിരെയുള്ള പരാതി. 17 അംഗ പഞ്ചായത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷത്തെ യു.ഡി.എഫിനും ഏഴ് അംഗങ്ങള്‍ വീതമുണ്ട്. മൂന്നുപേര്‍ ഇടത് മെംബര്‍മാരാണ് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ബി.ജെ.പിക്ക് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.