കെ.എസ്.ടി.പി റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കണം –വികസന സമിതി

കാസര്‍കോട്: ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന കെ.എസ്.ടി.പി റോഡ് പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടു. നാഷനല്‍ ഹൈവേ, കാസര്‍കോട് ടൗണ്‍ എന്നിവിടങ്ങളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണം. പൊതുമരാമത്ത് വകുപ്പിന്‍െറ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കണം. ജനറല്‍ ആശുപത്രിയില്‍ ഫിസിയോ തെറപ്പിസ്റ്റിനെ നിയമിക്കും. ഉദുമ ഗവ. കോളജ് കെട്ടിട നിര്‍മാണത്തിനായി ആര്‍ക്കിടെക്ചറല്‍ പ്ളാനും സ്ട്രക്ചറല്‍ ഡ്രോയിങ്ങും ലഭ്യമായിട്ടുണ്ട്. എസ്റ്റിമേറ്റ് തയാറാക്കി തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് എക്സി. എന്‍ജിനീയര്‍ അറിയിച്ചു. മാലോം ചടയങ്കല്ല് പ്രദേശത്ത് ക്വാറി പ്രവര്‍ത്തിക്കുന്നത് സമീപവാസികള്‍ക്ക് ഭീഷണി ആകാനിടയുണ്ട് എന്ന ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ക്രഷര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ളെന്ന് യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി സയന്‍സ് ക്ളാസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പ്രൊപ്പോസല്‍ അയച്ചു. സ്വയംപര്യാപ്ത എസ്.സി കോളനികളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എഫ്.ഐ.ടി ആലുവയോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, എ.ഡി.എം എച്ച്. ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസര്‍, ഡി.എം.ഒ ഡോ. എ.പി. ദിനേശ്കുമാര്‍, എ.ഡി.പി പി. മുഹമ്മദ് നിസാര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്‍.കെ. അരവിന്ദാക്ഷന്‍, തഹസില്‍ദാര്‍മാരായ കെ. ശശിധര ഷെട്ടി, കെ. രവികുമാര്‍, കെ. അംബുജാക്ഷന്‍, ഹോസ്ദുര്‍ഗ് അഡീഷനല്‍ തഹസില്‍ദാര്‍ പി.കെ. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.