കുഞ്ചത്തൂര്‍ വാര്‍ഡ് ജനകീയ സ്ഥാനാര്‍ഥി: കമ്മിറ്റി രൂപവത്കരിച്ചു

മഞ്ചേശ്വരം: പരമ്പരാഗത തെരഞ്ഞെടുപ്പ് രീതിയില്‍നിന്ന് വിഭിന്നമായി ജനകീയ സ്ഥാനാര്‍ഥിയെ കണ്ടത്തെി മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിക്കുകയാണ് കുഞ്ചത്തൂര്‍ വാര്‍ഡിലെ വോട്ടര്‍മാര്‍. ഇവിടെനിന്നും കാലങ്ങളായി ജയിച്ചുകയറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ പാടേ അവഗണിച്ചതോടെയാണ് നാട്ടുകാര്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.വികസനം എത്തിനോക്കാത്ത വാര്‍ഡിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാര്‍ പൊതു സ്ഥാനാര്‍ഥിയായി കണ്ടത്തെിയത് സുമയ്യ അഹമദ് എന്ന വനിതയെയാണ്. മഞ്ചേശ്വരം മൂന്നാം വാര്‍ഡ് കുഞ്ചത്തൂരിലെ ജനകീയ സ്ഥാനാര്‍ഥി സുമയ്യ അഹ്മദ്കുട്ടിക്ക് കരുത്തേകാന്‍ ജനകീയ നേതാക്കളും അണികളും ഒത്തുചേര്‍ന്നു. കുഞ്ചത്തൂരില്‍ നടന്ന കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യാക്കൂബ് മൊയ്തീന്‍ (ചെയര്‍.), കൊറഗപ്പ ഷെട്ടി, അലികുട്ടി, അബ്ദുറഹ്മാന്‍ (വൈ. ചെയര്‍.), അഷ്റഫ് കുഞ്ചത്തൂര്‍ (ജന. സെക്ര.), ഖാദര്‍ അബ്ദു, ശേഖര ഷെട്ടി, ഹാരിസ് കുഞ്ചത്തൂര്‍, റഫീഖ് ഉസ്മാന്‍, സത്താര്‍ ഉസ്മാന്‍ (ജോ. സെക്ര.). കൂടാതെ 25 പേരെ എക്സിക്യൂട്ടിവ് മെംബര്‍മാരായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.