കാഞ്ഞങ്ങാട് ഭിക്ഷാടന മാഫിയ വീണ്ടും സജീവമാകുന്നു

കാഞ്ഞങ്ങാട്: നഗരവും പരിസരങ്ങളും കേന്ദ്രീകരിച്ച് വീണ്ടും ഭിക്ഷാടന മാഫിയ സജീവമാകുന്നു. നാടോടികളുടെ കുടുംബത്തില്‍പെട്ട പത്ത് വയസ്സുകാരന്‍ അരുണിനെ ഒരുമാസം മുമ്പ് കാഞ്ഞങ്ങാട് വെച്ച് കാണാതായിരുന്നു. ഇതിനു പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ സംഘങ്ങളെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍െറ പരിസരത്ത് മത്സ്യമാര്‍ക്കറ്റിന് സമീപം നിരവധി നാടോടി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. യാചന ഉപജീവനമാക്കിയും അതേസമയം, ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തിയുമാണ് പലരും നിത്യജീവിതത്തിന് വഴികണ്ടത്തെുന്നത്. അരുണിന്‍െറ തിരോധാനത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ കണ്ടത്തൊനായില്ല. മൂന്നുവര്‍ഷം മുമ്പ് അജാനൂര്‍ ഇഖ്ബാല്‍ നഗറില്‍ വെച്ച് തമിഴ് ദമ്പതികളുടെ ഏകമകള്‍ ആറുവയസ്സുകാരി ലക്ഷ്മിയെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയതായി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കണ്ടത്തൊനായില്ല. നട്ടുച്ചക്കുള്ള കഠിന വെയിലത്ത് പോലും കുട്ടികളെ കിടത്തി യാചിക്കുന്ന സംഘം കാഞ്ഞങ്ങാട് വ്യാപകമായിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട്, ചെന്നൈ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നത്തെിയ ഒട്ടേറെ പേര്‍ കാഞ്ഞങ്ങാട്ടെ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. പലരും കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നുണ്ട്. നേരത്തെ പൊലീസ് ഇടപെട്ട് നടപടികള്‍ സ്വീകരിച്ചതിനാല്‍ യാജക സംഘങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. ട്രെയിനുകളിലെ റിസര്‍വേഷന്‍ കമ്പാര്‍ട്മെന്‍റുകളില്‍ പോലും യാചക സംഘങ്ങള്‍ സജീവമായിട്ടുണ്ട്. നഗരത്തിലെ യാചകരെ ഒഴിവാക്കുന്നതില്‍ പൊലീസ് വീണ്ടും രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.