അയര്‍ക്കട്ടയില്‍ എട്ടിനുതന്നെ ഫലമറിയാം

കാസര്‍കോട്: ഡിസംബര്‍ എട്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് അയര്‍ക്കട്ടയില്‍ അന്നുതന്നെ വൈകീട്ട് ഏഴിന് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കലക്ടറേറ്റില്‍ നടത്തി. സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നത്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഹാളാണ് വോട്ടെണ്ണല്‍ വിതരണ സ്വീകരണ കേന്ദ്രം. പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാവര്‍ ഗവ. എല്‍.പി സകൂളിന് ഏഴ്, എട്ട് തീയതികളിലും അയര്‍ക്കട്ട വാര്‍ഡ് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന എട്ടിനും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മദ്യശാലകള്‍ക്ക് ആറിന് വൈകീട്ട് അഞ്ചുമുതല്‍ എട്ടിന് അഞ്ചുവരെയും വോട്ടെണ്ണല്‍ ദിവസമായ ഒമ്പതിനും അടച്ചിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.അയര്‍ക്കട്ട പട്ടികജാതി സംവരണ വാര്‍ഡാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥി മഞ്ചുവിന്‍െറ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് പോളിങ് സ്റ്റേഷനുകളാണുള്ളത്. ഉദ്യാവര്‍ ഗവ. എല്‍.പി സ്കൂള്‍ തെക്ക് ഗേറ്റ്, വടക്ക് ഗേറ്റ് എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. 635 പുരുഷന്മാരും 603 സ്ത്രീകളും ഉള്‍പ്പെടെ 1238 വോട്ടര്‍മാരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT