വോട്ടിങ്​​ യന്ത്ര ക്രമക്കേട്​: കമീഷ​െൻറ ഉപാധിക്കെതിരെ ആപ്പി​െൻറ ബദൽ ​പ്രദർശനം

വോട്ടിങ് യന്ത്ര ക്രമക്കേട്: കമീഷ​​െൻറ ഉപാധിക്കെതിരെ ആപ്പി​​െൻറ ബദൽ പ്രദർശനം തൻവീർ അഹ്മദ് ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷ​​െൻറ ഉപാധിക്കെതിരെ ബദല്‍ നീക്കവുമായി ആം ആദ്മി പാര്‍ട്ടി (ആപ്). തെരഞ്ഞെടുപ്പ് കമീഷന്‍ ശനിയാഴ്ച നടത്തുന്ന പരീക്ഷണ പരിപാടിക്കു ബദലായി യഥാര്‍ഥ പരീക്ഷണം തങ്ങള്‍ നടത്തുമെന്ന് ആപ് നേതാവ് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇൗയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളില്‍ പരീക്ഷണം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയതാണ് ബദല്‍ പരീക്ഷണം നടത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തൊട്ടുനോക്കിയതുകൊണ്ടു മാത്രം ക്രമക്കേടു നടത്താനാവില്ല. ഇത്തരം ഉപാധികള്‍ മുന്നോട്ടു വെച്ച തെരഞ്ഞെടുപ്പ് കമീഷ​​െൻറ നിലപാട് സംശയാസ്പദമാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്താമെന്ന ആരോപണങ്ങള്‍ തെളിയിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വെല്ലുവിളിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ മേഖലയിലുള്ളവര്‍ക്കും ഇലക്ട്രോണിക് വിദഗ്ധർ ഉള്‍പ്പെടെയുള്ള ആര്‍ക്കും ഇതിൽ പെങ്കടുക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് നടത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ ഉപാധികള്‍ വെച്ചതോടെ തെരഞ്ഞെടുപ്പ് കമീഷ​​െൻറ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആപ്, കോൺഗ്രസ് ഉൾപ്പെടെയുളള പാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു. വോട്ടിങ് യന്ത്രത്തി​​െൻറ ഹാര്‍ഡ് ഡ്രൈവില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികളോട് ക്രമക്കേട് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടത്. ഇത് പക്ഷപാതപരവും ഇരട്ടത്താപ്പുമാണെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആരോപണം. വോട്ടിങ് യന്ത്രം അട്ടിമറിക്കാനാകുമെന്ന് ഡല്‍ഹി നിയമസഭയില്‍ 'ആപ്' എം.എൽ.എ തത്സമയം വിശദീകരിച്ചിരുന്നു.
Tags:    
News Summary - voting machine issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.