മയ്യിൽ: ഉഗ്രവിഷമുള്ള അപൂർവയിനം പവിഴപ്പാമ്പിനെ (കോറൽ സ്നേക്ക്) കുറ്റ്യാട്ടൂർ പൊറോളത്ത് കണ്ടെത്തി. പൊറോളത്തെ ബസ് ഡ്രൈവർ കളത്തിൽ സന്തോഷിെൻറ വീട്ടുകിണറിന് സമീപത്തുനിന്നാണ് ഇതിനെ കണ്ടെത്തിയത്. ബിബ്രോണ്സ് കോറല്‍ സ്നേക്ക് അഥവാ നീലപ്പവിഴ പാമ്പ് എന്നറിയപ്പെടുന്ന ഇതിെൻറ ശാസ്ത്രീയനാമം കാലിയോഫിസ് ബിബ്രോണി എന്നാണ്. പവിഴപ്പുറ്റുകളോടനുബന്ധിച്ച് കാണപ്പെടുന്ന പാമ്പുകളുമായി സാദൃശ്യമുള്ളതിനാലാണ് ഈ പേരുവന്നത്. 50 മുതല്‍ 88 സെൻറീമീറ്റര്‍ വരെയാണ് നീളം.
1858ല്‍ ഫ്രഞ്ച് സുവോളജിസ്റ്റായ ഗബ്രിയേല്‍ ബിബ്രോണ്സ് ആണ് ഇതിനെ കണ്ടെത്തിയത്. പാമ്പുകളെതന്നെ ആഹരിക്കുന്ന നീലപ്പവിഴ പാമ്പ് അപായസൂചന ഉണ്ടാകുമ്പോൾ ഉദരഭാഗത്തുള്ള കുങ്കുമവർണം ഉയർത്തിക്കാട്ടുന്നു. ഇളകിയ മണ്ണിനടിയിലാണ് കൂടുതലും കഴിഞ്ഞുകൂടുന്നത്. രാത്രികാലങ്ങളിലാണ് ഇരതേടൽ. പാർശ്വങ്ങളിലൂടെ പോകുന്ന വെളുത്തവര സവിശേഷതയാണ്. ഇതര പവിഴപ്പാമ്പുകളെ പോലെ ശരീരത്തിൽ വർണ വളയങ്ങളില്ല. ഇവയുടെ വിഷഗ്രന്ഥികൾ ശരീരത്തിെൻറ 25 ശതമാനം വരും. കടുത്ത വിഷമുള്ള ഈ പാമ്പിെൻറ വിഷം നാഡീവ്യവസ്ഥയെ തകരാറിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.