പഴയങ്ങാടി: മാടായി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ബ്ലോക്ക് ഉദ്ഘാടനം ടി.വ ി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച് ചു. ജില്ല പഞ്ചായത്ത് അംഗം ആർ. അജിത സ്വാഗതം പറഞ്ഞു. നവീകരിച്ച ഗ്രന്ഥാലയം, വായനമുറി എന്നിവ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
3.5 കോടി രൂപക്ക് നബാർഡിെൻറ സഹായത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചത്.
ലൈബ്രറിയിലേക്ക് ഫോക്്ലോർ അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് 50,000 രൂപയുടെ പുസ്തകം നൽകി. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, കെ.പി. ജയപാലൻ, പി.പി. ദാമോദരൻ, കെ. പത്മനാഭൻ, കെ.പി. മനോജ്, പി. അബ്ദുള്ള, എസ്.വി. അബ്ദുൽ റഷീദ്, കെ. ഷീജ, കെ.വി. രാധാകൃഷ്ണൻ, പി.ഒ. മുരളീധരൻ, രാജേഷ് കടന്നപ്പള്ളി, ടി.വി. ജയശ്രീ, യു. സജിത്ത് കുമാർ, പി.വി. രമണി, എ. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ. ജയശ്രീ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.