ദേശീയ സരസ് മേളക്ക് ഇന്ന്​ കൊടിയിറക്കം

കണ്ണൂർ: ഡിസംബർ 20ന് ആരംഭിച്ച ദേശീയ സരസ് മേളക്ക് 31ന് അർധരാത്രി കൊടിയിറങ്ങും. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നും എ ത്തിയ 300 ലേറെ സംരംഭകർക്ക് നാളിതുവരെ ഒരു മേളയിൽ നിന്നും ലഭിക്കാത്തത്ര വിറ്റുവരവാണ് ആന്തൂർ സരസ് നൽകിയതെന്നും ഇതിൻെറ സന്തോഷം പങ്കിടാനായി സരസിനെ ഡിസ്കൗണ്ട് മേളയായി മാറ്റണമെന്ന സംരംഭകരുടെ ആവശ്യപ്രകാരം 31ന് സ്പെഷൽ ഡിസ്കൗണ്ട് സരസ് ആഘോഷിക്കാൻ തീരുമാനിച്ചതായി ജെയിംസ് മാത്യു എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യ പത്തുദിവസം കൊണ്ട് 7.75 കോടി മറികടന്ന സാഹചര്യത്തിൽ സരസ് അവസാനിക്കുമ്പോഴേക്കും ഒമ്പത് കോടിയിലധികം വിറ്റുവരവ് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ സരസിൻെറ ചരിത്രത്തിലെ ഏറ്റവും ഉയർന്നനേട്ടമായിരിക്കും ഇത്. ഇന്ത്യൻ ഫുഡ് കോർട്ടിൽ മാത്രം പത്ത്ദിവസത്തിനുള്ളിൽ 75 ലക്ഷത്തിൻെറ വിറ്റുവരവ് നേടാൻ കഴിഞ്ഞു. ഇതും മേള അവസാനിക്കുമ്പോൾ ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിലും കഴിഞ്ഞ കുന്നംകുളം സരസിൻെറ 81 ലക്ഷം മറികടന്ന് സർവകാല റെക്കോഡ് വിൽപന നേടും. 10 ദിവസത്തിനകം 10 ലക്ഷം പേരാണ് മേള സന്ദർശിച്ചത്. പ്രതീക്ഷിച്ച അഞ്ച് ലക്ഷത്തിൻെറ ഇരട്ടി പേരാണ് എത്തിയത്. സമാപന സമ്മേളനം ഇന്ന് രാത്രി 10ന് നടക്കും. സരസിൻെറ ഭാഗമായി ജില്ലയിൽ സ്ഥാപിച്ച മുഴുവൻ പ്രചാരണ സാമഗ്രികളും അതോടൊപ്പം ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ടും പരിസരവും നൂറ് കണക്കിന് കുടുംബശ്രീ പ്രവർത്തകർ ശുചീകരിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.