'പ്രമേഹവും നേത്രസംരക്ഷണവും' പുസ്തക പ്രകാശനം

തലശ്ശേരി: ഞായറാഴ്ച തലശ്ശേരി സിറ്റി സൻെററിലെ കോം ട്രസ്റ്റ് കണ്ണാശുപത്രിയിൽ നടക്കുമെന്ന് കേരള സൊസൈറ്റി ഓഫ് ഓപ്താൽമിക് സർജൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജി.വി ബുക്സുമായി സഹകരിച്ചാണ് ഇന്ത്യയിൽ ആദ്യമായി പ്രാദേശിക ഭാഷയിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കെ.എസ്.ഒ.എസ്, ഐ.എം.എ തലശ്ശേരി, മലബാർ എൻഡോക്രൈൻ സൊസൈറ്റി, സീനിയർ സിറ്റിസൺസ് ഫ്രൻറ്സ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി, പ്രമേഹ രോഗ നിർണയ ക്യാമ്പുകളും സെമിനാറുകളും ഇതോടൊപ്പം നടക്കും. രാവിലെ ഒമ്പതിന് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പ്രമേഹനിർണയവും ഡയബറ്റിക് റെറ്റിനോപ്പതി സക്രീനിങ്, പ്രമേഹരോഗികൾക്കായുള്ള ഭക്ഷണപ്രദർശനം, പ്രമേഹ ചികിത്സയെക്കുറിച്ചുള്ള ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും. രാവിലെ ഒമ്പതു മുതൽ 12.30 വരെയായിരിക്കും ക്യാമ്പ്. ഫോൺ: 9745478041, 9747140047. വാർത്തസമ്മേളനത്തിൽ ഡോ. ശ്രീനി എടക്ലോൺ, ഡോ. പി.ബി. സജീവ് കുമാർ, സി.കെ. രൺദീപ്, ജി.വി. രാകേശ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.