ചാരായവുമായി യുവാവ്​ അറസ്​റ്റിൽ

ആലക്കോട്: ചാരായം വാറ്റി വിൽക്കുകയായിരുന്ന യുവാവ് അറസ്റ്റിൽ. ഉദയഗിരി പാറോത്തുംമലയിലെ പ്ലാത്തോട്ടത്തിൽ ബിജു (47) ആണ് നാലു ലിറ്റർ വാറ്റുചാരായവുമായി അറസ്റ്റിലായത്. ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.ആർ. സജീവൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മണ്ഡലമഹോത്സവം രയറോം: രയറോം പുളിയിലംകുണ്ട് മുരുകൻ ക്ഷേത്ര മണ്ഡല മേഹാത്സവം 27ന് നടക്കും. രാവിലെ ആറിന് നടതുറക്കൽ, വൈകീട്ട് മൂന്നിന് ഇടുമ്പൽ പൂജ. തുടർന്ന് അഞ്ചിന് കാവടിയും താലപ്പൊലിയുമായി കുടുംബവീട്ടിൽനിന്നും ക്ഷേത്രത്തിലേക്ക് ഘോഷയാത്ര. ആറിന് ദീപാരാധന, രാത്രി 11 വരെ ഭജന. അന്നദാനത്തോടെ നടയടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.