സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്

പയ്യന്നൂർ: ലയൺസ് ക്ലബ്, കണ്ടങ്കാളി വായനശാല ആൻഡ് --------നിർണയ-------- ഗ്രന്ഥാലയത്തിൻെറയും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൻെറയും സഹകരണത്തോടെ സംഘടിപ്പിക്കുന്നു. 17ന് രാവിലെ 6.30 മുതൽ 9.30വരെ കണ്ടങ്കാളി വായനശാലയിൽ നടക്കുന്ന ക്യാമ്പിൽ 30 വയസ്സ് മുതൽ 55വരെയുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് പരിശോധന. സൗജന്യ രക്തപരിശോധനയുമുണ്ടാകും. വൈകീട്ട് മൂന്നിന് ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും ഉണ്ടാകും. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡൻറ് ടി. ശങ്കരനാരായണൻ, ഡോ. കെ.എം. സജിൻ, സുരേഷ് കോർമത്ത്, ജയരാജ് കുട്ടമത്ത്, ടി. കൃഷ്ണൻ, ടി.വി. ഷീബ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ഫോൺ: 9446674806, 9497533438.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.