തലശ്ശേരി ചിറക്കരയിലെ രണ്ട് വീടുകളിൽ മോഷണം

തലശ്ശേരി: ചിറക്കരയിൽ രണ്ട് വീടുകളിൽ കവർച്ച. ചിറക്കര കുഞ്ഞാംപറമ്പ് സ്കൂളിലെ റിട്ട. പ്രധാനാധ്യാപിക രാജമ്മയുടെ വ ീട്ടിലും അജിത്ത് മാസ്റ്ററുടെ തറവാട് വീടായ രാജീവത്തിലുമാണ് ശനിയാഴ്ച പുലർച്ച നാലിന് കവർച്ച നടന്നത്. ചിറക്കര കണ്ടിക്കൽ പുല്ലമ്പിൽ റോഡിൽ അടുത്തടുത്ത വീടുകളാണ് രണ്ടും. രാജമ്മയുടെ ശ്രുതി വീടി‍ൻെറ പിൻഭാഗത്തെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടന്നുറങ്ങുകയായിരുന്ന രാജമ്മയുടെയും മരുമകൾ പ്രമജയുടെയും കഴുത്തിലണിഞ്ഞ സ്വർണമാലകൾ കവർന്നു. രാജമ്മയുടെ മൂന്നര പവൻെറയും മകൻെറ ഭാര്യ പ്രമജയുടെ ഒന്നര പവൻെറയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള അജിത്ത് മാസ്റ്ററുടെ രാജീവത്തിൽ കയറിയെങ്കിലും എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഇൗ വീട് നേരത്തെ വാടകക്ക് നൽകിയതായിരുന്നു. തലശ്ശേരി എസ്.ഐ ബിനു മോഹൻെറ നേതൃത്വത്തിൽ പൊലീസെത്തി വീടുകൾ പരിശോധിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻറ് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. കള്ളന് താലിവേണ്ട വീടുകളിൽ കയറി സ്ത്രീകളിൽനിന്ന് കവർന്നെടുത്ത സ്വർണമാലകളിെല മംഗല്യസൂത്രത്താലി വീട്ടിൽ തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. വിധവയായ രാജമ്മ ടീച്ചറുടെയും മരുമകൾ അധ്യാപികയായ പ്രമജയുടെയും കഴുത്തിലണിഞ്ഞ താലിമാലകളാണ് കവർന്നത്. മാലകളിൽനിന്ന് വേർപെടുത്തിയ താലി മുറിയിലെ മേശയുടെ മുകളിൽ െവച്ചിരുന്നു. മോഷ്ടാവിേൻറതെന്ന് കരുതുന്ന കോസടിയും തോർത്തും വീടുകൾക്കരികിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.