പ്രഭാഷണ പരമ്പര

കണ്ണൂർ: മലയാളിയുടെ ഭാഷാബോധം കൊളോണിയൽ ബോധത്തിന് അടിയറവു വെച്ചിരിക്കുകയാണെന്ന് മലയാളം സർവകലാശാല സാഹിത്യപഠന വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ഇ. രാധാകൃഷണൻ. കണ്ണൂർ സർവകലാശാല നടത്തുന്ന യുടെ രണ്ടാംദിവസം ഭാഷയും പ്രത്യയശാസ്ത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എ.എം. ശ്രീധരൻ മോഡറേറ്ററായിരുന്നു. അസിസ്റ്റൻറ് രജിസ്ട്രാർ സ്വപ്ന സുകുമാരൻ, മലയാളം ഗവേഷക വിദ്യാർഥികളായ മഞ്ജുള, പി. നീതു, സരിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അസി. പ്രഫ. എം.വി. രഞ്ജിത് സംസാരിച്ചു. തിങ്കളാഴ്ച മാതൃഭാഷയും നവകേരള നിർമിതിയും എന്ന വിഷയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രഫസർ ഡോ. പി. പവിത്രൻ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.