ഒറ്റയാൾ സമരത്തിലെ വേറിട്ടമുഖം

തലശ്ശേരി: അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ വ്യക്തിയായിരുന്നു വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ സത ്താർ മുരിക്കോളി. ഏത് വിഷയത്തിലായാലും സമൂഹ മാധ്യമങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാൻ സത്താർ നിരന്തരം പോരാടി. കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ ധർമടത്ത് റോഡുകൾ പാതാളക്കുഴികളായി മാറിയ കാഴ്ച സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കിയതിന് തൊട്ടുപിന്നാലെയാണ് സത്താർ അപകടത്തിൽപെടുന്നത്. വിദ്യാർഥികൾ അടക്കമുള്ളവർ മയക്കുമരുന്നിന് അടിമകളായി മാറുന്നതും സമൂഹമാധ്യമങ്ങളിലൂടെ സത്താർ ഉയർത്തിക്കൊണ്ടുവന്നു. സാമൂഹിക നന്മക്കായുള്ള പോരാട്ടത്തിനിടെ സത്താർ പലഘട്ടത്തിൽ ഭീഷണിക്കും ഇരയാകേണ്ടിവന്നു. സത്താർ അപകടത്തിൽപെട്ടത് ഇപ്പോൾ സംശയത്തിൻെറ നിഴലിലാണ്. സത്താറിൻെറ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങളും എസ്.ടി.യു നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.