ഹരിത ഗ്രാമസഭയും ശുചിത്വ ബോധവത്​കരണവും

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൻെറ സമ്പൂർണ ഹരിത ഗ്രാമസഭയും ആരോഗ്യ ശുചിത്വ ബോധവത്കരണവും മോന്താൽ ശ്രീ നാരായണ മഠം ഹാളിൽ നടന്നു. പ്രത്യേക ഗ്രാമസഭയിൽ ഹരിത നിയമങ്ങൾ പരിചയപ്പെടുത്തൽ, സാമൂഹിക സുരക്ഷ പെൻഷൻ, ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കൽ തുടങ്ങിയവ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷമീമ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. പി.കെ. മോഹനൻ മാസ്റ്റർ ഹരിത നിയമ ക്ലാസെടുത്തു. കെ.എം. ചന്ദ്രൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. ഷജിത്ത് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. അജിത ചേപ്രത്ത്, വി.കെ. ഖാലിദ്, പി.ടി.കെ. ഗീത, കെ.പി.കെ. ലക്ഷ്മണൻ, സി.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.