കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഒന്നാം ഘട്ട നവീകരണം പൂർത്തിയാകുന്നു

കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയുടെ ആദ്യഘട്ട നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി. നവീകരിച്ച അത്യാഹിത ബ് ലോക്ക്, ഫാർമസി, ലാബ്, േലബർ റൂം എന്നിവയുടെ ഉദ്ഘാടനം സെപ്റ്റംബർ അവസാനേത്താടെ നടക്കും. അതോടൊപ്പം ഡയാലിസിസ് സൻെററിൽ രണ്ടാമത് ഷിഫ്റ്റ് ആരംഭിക്കുന്നതിൻെറ ഉദ്ഘാടനവും നടക്കും. ഭാരത് പെട്രോളിയം കോർപറേഷൻെറ പൊതുനന്മ ഫണ്ടിൽനിന്നുള്ള ഒരുകോടിയോളം രൂപ ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കൂത്തുപറമ്പ് നഗരസഭയുടെ തനത് ഫണ്ടും ഉൾപ്പെട്ടാണ് പ്രവൃത്തി. നിലവിലുള്ള ഒ.പി ബ്ലോക്ക് കെട്ടിടം നവീകരിച്ചാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാഷ്വാലിറ്റി ബ്ലോക്ക് നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റും. വിശാലമായ ഫാർമസി സൗകര്യം, കൂടുതൽ സൗകര്യത്തോടെയുള്ള ലബോറട്ടറി എന്നിവയും പുതിയ കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. നവീകരണത്തിൻെറ ഭാഗമായി ആശുപത്രി പരിസരം ഇൻറർലോക്ക് ചെയ്യുന്നതോടൊപ്പം പുതിയ പ്രവേശനകവാടവും സ്ഥാപിക്കുന്നുണ്ട്. ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് സൂപ്രണ്ട് ഡോ. എം.പി. ജീജ പറഞ്ഞു. നവീകരണത്തിൻെറ ഭാഗമായി സൗകര്യങ്ങൾ വർധിച്ചതോടെ നിരവധി രോഗികളാണിപ്പോൾ ആശ്രയിക്കുന്നത്. 20 കോടിയോളം രൂപ മുടക്കി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻെറ പ്രവൃത്തിയും ഉടൻ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.