എൽ.ഡി.എഫ്​ ഉദയഗിരി പഞ്ചായത്ത്​ ഉപരോധിച്ചു

ആലക്കോട്: കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുേമ്പാൾ നോക്കുകുത്തിയായ ഉദയഗിരി പഞ്ചായത്ത് ഭരണസമിതി നില പാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഉദയഗിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. സി.പി.എം നേതാവ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. രതീഷ് അധ്യക്ഷത വഹിച്ചു. എൻ.എം. രാജു, വി.ടി. ചെറിയാൻ, സാജൻ കെ. ജോസഫ് എന്നിവർ സംസാരിച്ചു. ആലക്കോട് എസ്.ഐ എം. നിജീഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സമരക്കാരെ ഓഫിസിന് മുന്നിലെ േഗറ്റിൽ തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.