ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു

നാലുമാസത്തിനിടെ സംസ്കരിച്ചത് ഏഴ് അനാഥ മൃതദേഹങ്ങൾ കണ്ണൂർ സിറ്റി: ചാലാട് കുന്നാവ് എൽ.പി സ്കൂളിനടുത്ത് ട്രെയിൻ ത ട്ടി മരിച്ചയാളുടെ മൃതദേഹം ബന്ധുക്കളെത്താത്തതിനാൽ പൊലീസ് സംസ്‌കരിച്ചു. ജില്ല ആശുപത്രിയിൽ ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം പയ്യാമ്പലത്ത് ടൗൺ പൊലീസിൻെറ മേൽനോട്ടത്തിലാണ് സംസ്കരിച്ചത്. 35 വയസ്സ് തോന്നിക്കുന്നയാളാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ 16859 നമ്പർ എക്സ്പ്രസ് ട്രെയിൻ തട്ടി മരിച്ചത്. വയലറ്റ്, വെള്ള, ബ്രൗൺ നിറത്തിലുള്ള കള്ളി ഷർട്ട്, ബ്രൗൺ നിറത്തിലുള്ള പാൻറ്സ്, കറുത്ത തലമുടി, കറുത്ത ശരീരം, 154 സെ.മീ ഉയരം, വലതു കക്ഷത്തിനടുത്തും ഇടതു മുലക്കണ്ണിനും കാക്കപ്പുള്ളികൾ എന്നിവയായിരുന്നു അടയാളം. നാലുമാസത്തിനുള്ളിൽ ജില്ല ആശുപത്രിയിൽ ഏഴ് മൃതദേഹങ്ങളാണ് ബന്ധുക്കളില്ലാത്തതിനാൽ അനാഥമായി പൊലീസ് സംസ്‌കരിച്ചത്. ഇതിൽ നാലുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു. ബന്ധുക്കളോ മറ്റു അവകാശികളോ എത്തിയില്ലെങ്കിൽ മൂന്നുമുതൽ ഏഴുദിവസം വരെ കാത്തുനിന്ന് അനാഥ മൃതദേഹമായി പൊലീസ് തന്നെ സംസ്കരിക്കുകയാണ് പതിവ്. "mediauae" mediauae@gmail.com;
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.