കണ്ണൂർ: ഇന്ത്യൻ ഡാൻസ് തിയറ്ററിൻെറ വിദ്യാഭ്യാസ സാധ്യതകൾ കണ്ടെത്തുക വഴി വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുന ്നത് ലക്ഷ്യം െവച്ച് കണ്ണൂർ ഡയറ്റ് സെമിനാർ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ പാലയാട് കാമ്പസിലാണ് സെമിനാർ നടക്കുക. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ തലവൻ ഡോ. എം.ആർ. രാഘവ വാര്യർ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിൻസിപ്പൽ പി.യു. രമേശൻ അധ്യക്ഷത വഹിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമലദേവി മുഖ്യാതിഥിയാവും. കഥക് നർത്തകി സുസ്മിത ബാനർജി ഉത്തരേന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളിലെ ഡാൻസ് തിയറ്ററിനെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കും. ഭരതനാട്യ നർത്തകൻ എൻ. ശ്രീകാന്ത് നടരാജൻ ഭരതനാട്യത്തിലെ തിയറ്റർ സാധ്യതകളെ പരിചയപ്പെടുത്തും. യക്ഷഗാനം സംബന്ധിച്ച് ദിവാന ശിവശങ്കർ ഭട്ടും കേരളീയ നാടക സാധ്യതകളെക്കുറിച്ച് ഭരതാഞ്ജലി മധുസൂദനും പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഡയറ്റ് പ്രിൻസിപ്പൽ പി.യു. രമേശൻ, പ്രോഗ്രാം കൺവീനർ ഡോ. എം. ബാലൻ, പ്രോഗ്രാം കോഒാഡിനേറ്റർ പി.വി. മധുസൂദനൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.